EBM News Malayalam

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ആര്‍.ശ്രീലേഖയെ ജയില്‍ വകുപ്പിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയെ ജയില്‍ വകുപ്പിലേക്ക് മാറ്റി. മുഹമ്മദ് യാസിന്‍ പുതിയ ഇന്റലിജന്‍സ് എഡി.ജി.പിയാകും. ടോമിന്‍ തച്ചങ്കരിയെ കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പിയായും നിയമിച്ചു. ഡിജിപി രാജേഷ് ദിവാസ് ഉത്തര മേഖലയുടെ ക്രമസമാധാന ചുമതല നല്‍കും. എ.ഡി.ജി.പി പദ്മകുമാറിനെ പോലീസ് അക്കാദമി ഡയറക്ടറാകും. നിതിന്‍ അഗര്‍വാളിനെ ക്രൈംബ്രാഞ്ചില്‍ എ.ഡി.ജി.പിയായി നിയമിച്ചു. മഹിപാല്‍ യാദവും എസ്.ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐ.ജിമാരാകും. പി.വിജയന്‍ എറണാകുളം ഐ.ജിയാകും.

Comments are closed, but trackbacks and pingbacks are open.