പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ചു : യുവതി അറസ്റ്റില്‍
ഗാസിയാബാദ്: പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച 22കാരി അറസ്റ്റിലായി. മൂന്ന് മാസം മുന്‍പ് ജന്മം നല്കിയ കുഞ്ഞിനെയാണ് യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ആണ്‍കുട്ടിയെ പ്രസവിക്കാത്തതില്‍ തന്നോട് തന്നെ ഉണ്ടായ ദ്വേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നത് എന്നാണ് ആരതി എന്ന ഗാസിയാബ്ദ് സ്വദേശിനി പൊലീസിനോട് പറഞ്ഞത്.
കോപം മൂലം ഞായറാഴ്ച തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം താന്‍ വാഷിങ് മെഷിനില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. നേരത്തേ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ യുവതി പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
എന്നാല്‍, ആണ്‍കുഞ്ഞിന് ജന്മം നല്കാന് തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് യുവതിയുടെ വീട്ടുകാര്‍ അറിയിച്ചു.