EBM News Malayalam

പൃഥ്വിരാജിന്‍റെ നായികയായി ദുർഗാ കൃഷ്ണ

പ്രദീപ് എം. നായർ സംവിധാനം ചെയ്യുന്ന വിമാനത്തിൽ പൃഥ്വിരാജിന്‍റെ നായികയായെത്തുന്നത് ദുർഗാ കൃഷ്ണ. ദുർഗയുടെ അരങ്ങേറ്റ ചിത്രമാണ് വിമാനം. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് വിമാനം നിർമ്മിക്കുന്നത്. ഗോപീസുന്ദറാണ് വിമാനത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷഹാനാസ് ജലാലാണ് ഛായാഗ്രഹകൻ.

Comments are closed, but trackbacks and pingbacks are open.