പുരുഷ വേഷത്തില്‍ ശബരിമലയില്‍ എത്തിയ പെണ്‍കുട്ടിയെ ജീവനക്കാര്‍ പിടികൂടി
പമ്പ : പുരുഷ വേഷത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. അന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെയാണ് സംശയം തോന്നിയ വനിതാ ജീവനക്കാര്‍ പിടികൂടിയത്.
മധു നന്ദിനിയെന്ന് പതിനഞ്ചുകാരിയാണ് ഇവിടെയെത്തിയത്. പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടയുകയായികയായിരുന്നു. 15 അംഗങ്ങളുള്ള ഒരു തീര്‍ത്ഥാടക സംഘത്തിനൊപ്പമായിരുന്നു പെണ്‍കുട്ടിയും എത്തിയത്.
ആരുടേയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് നടന്ന് നീങ്ങിയത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.