പുതുവര്‍ഷത്തില്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടുമെന്ന് ഹോണ്ട കമ്പനി
ജനുവരി ഒന്നു മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും. 25,000 രൂപ വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ അറിയിച്ചു. നിര്‍മ്മാണത്തിനാവശ്യമായ ലോഹങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടായതോടെയാണ് കമ്ബനി വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ഹോണ്ട ബ്രിയോയുടെ വില 4.66 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ മാസം ആദ്യം ഒരു ലക്ഷം രൂപ വരെ കാറളുടെ വില കൂട്ടാന്‍ ഇസൂസു തീരുമാനിച്ചിരുന്നു.
വി-ക്രോസ് എന്ന അഡ്വവെഞ്ചര്‍ യൂട്ടിലിറ്റി വാഹനത്തിന്റെ വില ആരംഭിക്കുന്നത് 13.31 ലക്ഷം രൂപ മുതലാണ്. പ്രീമിയം എസ്.യു.വി. എംയു എക്സിന്റെ വില ആരംഭിക്കുന്നത് 25.8 ലക്ഷം രൂപ മുതലാണ്.
കഴിഞ്ഞ മാസം സ്കോഡ ഓട്ടോ ഇന്ത്യയുടെ വിവിധ മോഡലുകളുടെ വിലയില്‍ 2 മുതല്‍ 3 ശതമാനം വരെ കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹുണ്ടായ്, ഫോക്സ് വാഗന്, ഓഡി തുടങ്ങിയ കമ്ബനികള്‍ ഈ മാസം വമ്ബിച്ച ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.