പുതുക്കിയ ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ, ഐ.എസ്.സി. പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് കൗണ്‍സിലാണ് പുതുക്കിയ ടൈംടേബിള്‍ പുറത്തിറക്കിയത്. ഐ.സി.എസ്.ഇ.(10-ാം ക്ലാസ്) പരീക്ഷകള്‍ മാര്‍ച്ച് 10നും ഐ.എസ്.സി (12-ാം ക്ലാസ്) പരീക്ഷകള്‍ ഈമാസം 30 നും ആരംഭിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാത്തീയതി പുനഃക്രമീകരിച്ചത്. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഐ.എസ്.സി. പരീക്ഷകള്‍ ഒരാഴ്ച നേരത്തെയാക്കിയപ്പോള്‍ ഐ.സി.എസ്.ഇ. പരീക്ഷകള്‍ പത്തുദിവസം വൈകിയിട്ടുമുണ്ട്. ഇതനുസരിച്ച് 10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 21നും 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 26 നും അവസാനിക്കും.
Comments are closed, but trackbacks and pingbacks are open.