EBM News Malayalam

പുതിയ എംഐ 7 മോഡല്‍ സ്മാര്‍ട്ട്ഫോണുമായി ഷവോമി എത്തുന്നു

പുതിയൊരു സ്മാര്‍ട്ട്ഫോണുമായി ഷവോമി എത്തുന്നു. ഷവോമി എംഐ 7 എന്ന മോഡലാണ് ഉടന്‍ വിപണിയിലേക്കെത്തുന്നത്. അത്യുഗ്രന്‍ ഫീച്ചറുകളുമായെത്തുന്ന ഈ ഫോണിന് ഏകദേശം 30000 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
6.01ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 18:9 റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേയെന്നും സൂചനയുണ്ട്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ 6ജിബിയുടെ റാം ആയിരിക്കും ഫോണില്‍ ഉണ്ടാകുക.
16എംപി/16എംപി ഡ്യൂവല്‍ പിന്‍ ക്യാമറ(f/1.7 aperture)യാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ 5Tയ്ക്ക് വെല്ലുവിളിയുമായെത്തുന്ന ഈ ഫോണ്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ഇന്ത്യന്‍ വിപണിയിലേക്കെത്തുകയെന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.