പത്മാവതി വിവാദം: പിന്തുണ പ്രഘ്യാപിച്ച് ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷന്‍
പനാജി: ‘പത്മാവതി’ക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ ചിത്രത്തെത്തയും അണിയറപ്രവര്‍ത്തകരെയും അനുകൂലിച്ച് സംവിധായകനും ഐ.എഫ്.എഫ്.ഐ ജൂറി അധ്യക്ഷനുമായ രാഹുല്‍ രവാലി. ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായാണ് മുഗള്‍ ഇ അസം എന്ന ക്ലാസിക് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രം പൂര്‍ണമായും സാങ്കല്പികമായിരുന്നു. ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കില്‍ നിരോധിക്കുമായിരുന്നോയെന്ന് രാഹുല്‍ ചോദിച്ചു.
ഭന്സാലിക്ക് സിനിമയെടുക്കാന്‍ ചരിത്രം മനസിലാക്കണമെന്നില്ല. ചരിത്രത്തെ വക്രീകരിക്കാതെ സിനിമകളെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകനായ അദ്ദേഹത്തിന് സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദമയതോടെ ചിത്രത്തിന്റെ റിലീസിങ് നീട്ടിവെച്ച നടപടി ഉചിതമായെന്നും പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ അതാണ് നല്ലതെന്നും രാഹുല്‍ രവേലി വ്യക്തമാക്കി.