EBM News Malayalam

പണം എത്തിയില്ല; തിരുവനന്തപുരം സബ് ട്രഷറില്‍ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം സബ് ട്രഷറില്‍ നിന്നുള്ള പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടു. ബാങ്കില്‍ നിന്ന് പണം എത്താത്തതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടത്. പെന്‍ഷനും ശമ്പളവും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ട്രഷറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ട്രഷറികളിലും രാവിലെ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിരുന്നു. മിക്ക ട്രഷറികളിലും ബാങ്കില്‍ നിന്ന് നേരത്തെ തന്നെ പണമെത്തിയിരുന്നുവെങ്കിലും ചുരുക്കം ചില ട്രഷറികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഇന്നു മാത്രം 150 കോടി രൂപയെങ്കിലും എത്തിക്കണമെന്നാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്.

Comments are closed, but trackbacks and pingbacks are open.