പടയൊരുക്കം സമാപന സമ്മേളനം : ഈ മാസം 14 ന് നടത്താന്‍ യുഡിഎഫ് തീരുമാനം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച സംസ്ഥാന ജാഥയായ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14 നടത്താൻ തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. ഓഖി ദുരിത മേഖലകളായ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങൾ യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് സന്ദർശിക്കും. മുന്നണി വിടുമെന്ന് പ്രചരണങ്ങൾക്കിടെ ജെഡിയു പ്രതിനിധികളുടെ സാന്നിധ്യത്തിൽ യുഡിഎഫ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.