EBM News Malayalam

പകര്‍ച്ചവ്യാധി, പോഷകാഹാരക്കുറവ്; റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്‌

ബംഗ്ലാദേശ്: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മരണനിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധിയുമാണ് മരണനിരക്ക് കൂടാന്‍ കാരണം. രണ്ട് മാസത്തിനിടെ മുന്നൂറോളം അഭയാര്‍ഥികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അഭയാര്‍ഥി ക്യാമ്പുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങളാണ് പകര്‍ച്ചവ്യധികള്‍ പെരുകാന്‍ കാരണം. പോഷകാഹാരക്കുറവ്മൂലം മരിച്ചവരിലേറെയും കുട്ടികളാണ്. പലായനത്തിനിടെയുണ്ടായ ദുസ്സഹമായ സാഹചര്യങ്ങള്‍ പലരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. ജന്മനാട്ടില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആയിരങ്ങള്‍ ലോകത്തിന്റെ പലഭാഗത്തും അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുകയാണ്. ആറ് ലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ ബംഗ്ളാദേശിലുള്ളത്. അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ളാദേശും മ്യാന്‍മറും തമ്മില്‍ കഴിഞ്ഞയാഴ്‍ച്ച ധാരണയിലെത്തിയിരുന്നു.
അതേസമയം, പൌരത്വം സംബന്ധിച്ച് ഉറപ്പു കിട്ടാതെ മ്യാന്‍മറിലേക്കു മടങ്ങില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം റോഹിങ്ക്യകളും. ബംഗ്ളാദേശിലെ ക്യാമ്പിലെത്തിയ ശേഷം ഇങ്ങനെയൊരു ദിവസം കടന്നു പോയതായി ഇവര്‍ ഓര്‍ക്കുന്നില്ല. തിങ്കളാഴ്ച ക്യാമ്പില്‍ നിന്ന് മരണം മാറി നിന്നത് ഇവിടെ അപൂര്‍വ്വസംഭവമായി. വൃത്തിഹീനമാണ് ബംഗ്ളാദേശിലെ റോഹിങ്ക്യകളുടെ ജീവിത പരിസരം. ഇതിനിടയിലെ ജീവിതം പലരേയും രോഗികളാക്കി. വേണ്ടത്ര ചികിത്സ കിട്ടാതെ ചിലര്‍ മരണത്തിന് കീഴടങ്ങി.

Leave A Reply

Your email address will not be published.