EBM News Malayalam

നോട്ട് നിരോധനം താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കും; രാഷ്ട്രപതി

ദില്ലി: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി കേന്ദ്രസര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. നോട്ട് നിരോധനം താല്‍ക്കാലിക സാമ്ബത്തിക മാന്ദ്യത്തിന് ഇടയാക്കിയേക്കുമെന്ന് രാഷ്ട്രപതി വിലയിരുത്തി.കറന്‍സി നിരോധനത്തെ ഇതുവരെ എതിര്‍ത്തു സംസാരിക്കാതിരുന്ന രാഷ്ട്രപതി കറന്‍സി നിരോധനം നിലവില്‍വന്ന് 50 ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം അവസാനിക്കാത്തതോടെയാണ് പ്രതികരണം നടത്തിയതെന്നാണ് സൂചന. കറന്‍സി നിരോധനം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതാണെങ്കിലും രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

Comments are closed, but trackbacks and pingbacks are open.