EBM News Malayalam

നോട്ട് നിരോധനം; എല്ലാ തലതിരിഞ്ഞ നടപടികളും പിൻവലിച്ച് കേന്ദ്രസർക്കാർ ജനങ്ങളോട് മാപ്പ് പറയണം വി.എസ്

തിരുവനന്തപുരം: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട എല്ലാ തലതിരിഞ്ഞ നടപടികളും പിൻവലിച്ച് കേന്ദ്രസർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി.എസ്. അച്യുതാനന്ദൻ. റിസർവ് ബാങ്കിന്‍റെ പുതിയ വെളിപ്പെടുത്തലിനനെ തുടര്‍ന്നാണ് വി.എസിന്‍റെ ആവശ്യം. കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും കള്ളപ്പണക്കാർക്കും വേണ്ടി വിടുവേല ചെയ്യുകയായിരുന്നു നരേന്ദ്ര മോദി സർക്കാർ എന്നാണ് റിസർവ് ബാങ്ക് പാർലമെന്ററി കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. നോട്ട് നിരോധനത്തിന്‍റെ തലേദിവസം ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിക്കാൻ സർക്കാർ റിസർവ് ബാങ്കിന് നിർദ്ദേശം നൽകിയിരുന്നുവെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരിക്കുകയാണ്. ബി.ജെ.പി മന്ത്രിമാർ ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത് റിസർവ് ബാങ്കിന്‍റെ നിർദ്ദേശപ്രകാരമാണ് നോട്ട് പിൻവലിച്ചത് എന്നായിരുന്നു.

റിസർവ് ബാങ്കിനെ നോക്കുകുത്തിയാക്കി നിറുത്തി നരേന്ദ്രമോദിയും ധനകാര്യമന്ത്രിയുമടങ്ങുന്ന ഒരു കോക്കസ്സാണ് ഇന്ത്യയുടെ ധനകാര്യ വി ചാരം നടത്തുന്നത് എന്നത് ഭീതിദമായ അവസ്ഥയാണ്. മാറി മാറി വന്നുകൊണ്ടിരിക്കുന്ന ധനകാര്യ ഉത്തരവുകളൊന്നും റിസർവ് ബാങ്കിന്‍റെ വിലയിരുത്തലുകൾക്ക് ശേഷമല്ല എന്ന് വ്യക്തമാണ്. അദാനിമാർക്കും അംബാനിമാർക്കും കുറെ കള്ളപ്പണക്കാർക്കും വേണ്ടി ഇന്ത്യയിലെ സാധാരണക്കാരെ പിഴിഞ്ഞൂറ്റുകയാണ് മോദി സർക്കാർ. ഈ കൊള്ളയടിക്കെതിരെ വമ്പിച്ച ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് വി.എസ് പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.