നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ എത്തിയത് കണക്കില്‍പെടാത്ത നാലു ലക്ഷത്തോളം കോടി രൂപ
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ എത്തിയത് കണക്കില്‍പെടാത്ത നാലു ലക്ഷത്തോളം കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 1000 രൂപ, 500 രൂപ നോട്ട് അസാധുവാക്കിയതിനു ശേഷം 15.44 ലക്ഷം നോട്ടില്‍ 95% മുതല്‍ 97% വരെ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കണക്ക്. വിപണിയിലുള്ള പണ്തതില് 20% കള്ളപ്പണമാണെന്നും അവ തിരിച്ചെത്തില്ലെന്നുമാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. തിരിച്ചെത്തിയ പണത്തില്‍ കുറച്ചുഭാഗം കള്ളപ്പണമാണെന്നാണ് ആദായ നികുതി അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ ചൂണ്ടിക്കാട്ടുന്നത്. മൂന്നു ലക്ഷം കോടിക്കും നാലു ലക്ഷം കോടിക്കും ഇടയ്ക്കുള്ള സംഖ്യ ബാങ്കുകളില്‍ എത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണക്ക്.
നോട്ട് പിന്‍വലിക്കലിനു ശേഷം 60 ലക്ഷം അക്കൗണ്ടുകള്‍ വഴി രണ്ടു ലക്ഷം കോടിയിലേറെ രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ 10,700 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇവയില്‍ ഏറെയും ആദായ നികുതി അടയ്ക്കാത്ത അക്കൗണ്ടുകളാണ്. സഹകരണ ബാങ്കുകള്‍ വഴി 16,000 കോടി രൂപയാണ് നിക്ഷേപം നടന്നിരിക്കുന്നത്. ഇത് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുവരികയുമാണ്.
Comments are closed, but trackbacks and pingbacks are open.