EBM News Malayalam

നോട്ടു നിരോധനത്തെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി

ന്യൂഡൽഹി: നോട്ടു നിരോധനവുമായി ബന്ധപ്പെട്ട മോശം അവസ്ഥ വരാനിരിക്കുന്നതേയുള്ളു എന്നും, ഇതുവരെ അനുഭവിച്ചതല്ല യഥാർത്ഥ ദുരിതം എന്നും, നോട്ടു നിരോധനത്തെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കേന്ദസർക്കാരിന്‍റെ നോട്ടു നിരോധനത്തെ ദുരന്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.നോട്ട് അസാധുവാക്കലിനും കേന്ദ്ര നയങ്ങൾക്കുമെതിരായ പ്രതിഷേധ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന മോശം അവസ്ഥ ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട സമയം കോൺഗ്രസിനു മുന്നിൽ എത്തിയിരിക്കുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു. മുമ്പ് രാജ്യസഭയിൽ സംസാരിച്ചപ്പോഴും സർക്കാർ നയത്തെ മൻമോഹൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ദേശീയ തലത്തിൽ വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

Comments are closed, but trackbacks and pingbacks are open.