EBM News Malayalam

നേവൽ ഡോക്ക്യാർഡിലേക്ക് ചാർജ്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

മുംബയ് നേവൽ ഡോക്ക്യാർഡിലേക്ക് ചാർജ്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 121 ഒഴിവുകളുണ്ട്.

വിഭാഗം: എൻജിനിയറിംഗ്: 33.
ഫൗണ്ട്രി, എഞ്ചിൻ ഫിറ്റർ, റഫ്രിജറേറ്റർ ആൻഡ് എ.സി, ഫിറ്റർ, ഐ.സി.ഇ ഫിറ്റർ, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റർ ട്രേഡുകളിലാണ് ഒഴിവുകൾ.

വിഭാഗം: ഇലക്ട്രിക്കൽ 14
ഇലക്ട്രിക്കൽ, പവർ ട്രേഡുകളിൽ ഒഴിവുകളുണ്ട്.

വിഭാഗം: വെപ്പൺ 8
ഇലക്ട്രോണിക് ഫിറ്റർ, ഇൻസ്ട്രുമെന്റ് ഫിറ്റർ, റേഡിയോ ഫിറ്റർ, വെപ്പൺ ഫിറ്റർ എന്നിവയിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിഭാഗം: കൺസ്ട്രക്ഷൻ 24
പെയിന്റർ, പ്ലേറ്റർ, റിഗ്ഗർ, ഷിപ്പ് ഫിറ്റർ, ഷിപ്പറൈറ്റ്, ലാഗർ, വെൽഡർ ട്രേഡുകളിലാണ് ഒഴിവ്.

മെയിന്റനൻസ് 10
സിവിൽ വർക്ക്, ഐ.സി.ഇ. ഫിറ്റർ (ക്രെയിൻ), മിൽറൈറ്റ് ഫിറ്റർ എന്നീ ട്രേഡുകളിൽ ഒഴിവുണ്ട്.

പ്രൊഡക്ഷൻ, പ്ലാനിംഗ് ആൻഡ് കൺട്രോൾ 32
ഏത് ട്രേഡിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിലൊന്നുൾപ്പെടെ സയൻസിൽ ബിരുദം. അല്ലെങ്കിൽ അനുബന്ധ ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ളോമ. പ്രായം 18നും 25നും ഇടയിൽ. എസ്.സി.എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സിക്കാർക്ക് 3 വർഷത്തെയും വയസിളവുണ്ട്. വികലാംഗ വിഭാഗത്തിനും വിമുക്തഭടന്മാർക്കും ചട്ടപ്രകാരം ഇളവ് ലഭിക്കും.എഴുത്ത് പരീക്ഷയുടെയായിരിക്കും തിരഞ്ഞെടുപ്പ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ നിന്ന് ബിരുദതലത്തിലുള്ള ചോദ്യങ്ങൾക്ക് പുറമെ, എൻജിനിയറിംഗ് ഡിപ്ളോമ, മാനേജ്മെന്റ് , സൂപ്പർവൈസറി സ്കിൽസ്, പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ് (പത്താം ക്ലാസ് തലം) എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളും പരീക്ഷയ്ക്ക് ഉണ്ടായിരിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇംഗ്ലീഷിലോ ഹിന്ദിയിലോ പരീക്ഷയെഴുതാം.
അപേക്ഷിക്കേണ്ട വിധം: www.jobsuchi.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ പൂരിപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം വായിച്ച് മനസിലാക്കുക, 20 35 കെ.ബി.വലുപ്പമുള്ള ഫോട്ടോയും 15 30 കെ.ബി വലിപ്പമുള്ള ഒപ്പും അപ്ലോഡ് ചെയ്യേണ്ടതാണ്. ഇവ രണ്ടും jpg ഫോർമാറ്റിലുള്ളവയായിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസം, പ്രായം, സംവരണം എന്നിവ സംബന്ധിക്കുന്ന രേഖകൾകരുതണം. അപേക്ഷാനടപടികൾ പൂർത്തിയായാൽ അപേക്ഷാഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13.

Comments are closed, but trackbacks and pingbacks are open.