EBM News Malayalam

നീർവാഴ്ചയുള്ള സ്ഥലമാണ് മല്ലിയില കൃഷിക്ക് ആവശ്യം

കൃഷി ചെയ്യേണ്ട രീതി

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് നടാം. നല്ല നീർവാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ച് കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടണം. അടുക്കളആവശ്യത്തിനു കടയിൽ നിന്ന് വാങ്ങുന്ന മല്ലി വിത്തായി ഉപയോഗിക്കാം വിത്ത് മുളയ്ക്കാൻ ധാരാളം ഈർപ്പം വേണം. രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുത്തേക്കും വിത്ത് ഒന്നോ രണ്ടോ ദിവസം കുതിർത്ത ശേഷം നടുന്നതാണ് നല്ലത്. മുളച്ചു രണ്ടിഞ്ചു ഉയരം വന്നാൽ വളമിടാം. നേർപ്പിച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കൽ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങൾ ഒഴിവാക്കുക. ചെടി കുറച്ചു വലുതായാൽ പിന്നെ നനയ്ക്കുന്നത് കുറയ്ക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കരുത്. ചെടികൾ കൂട്ടംകൂടി വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചെടിക്ക് നാലിഞ്ച് ഉയരമായാൽ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാൽ മാത്രമേ അത് വേഗം വളരൂ . മൂന്നിൽ രണ്ടു ഭാഗം ഇലകളിൽ കൂടുതൽ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്​ ക്ഷീണമാകും. ഒരിയ്ക്കൽ ഇല നുള്ളിയാൽ ചെടി വീണ്ടും കിളിർക്കാൻ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോൾ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാൻ തുടങ്ങും. അപ്പോൾ പുതിയ ഇലകൾ വരുന്നത് നില്ക്കും . തുടർന്നും ഇല വേണമെങ്കിൽ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോൾ കളയണം. ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം കുറവാണ്. എങ്കിലും ഈർപ്പം അധികമായാൽ കുമിൾ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളിൽ നിറയും. ബാധ വന്ന ഇലകൾ അപ്പപ്പോൾ നുള്ളി കളയുക. ചെടിയുടെ കടക്കൽ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കിൽ കുമിൾ ബാധ വരാൻ സാധ്യതയുണ്ട്.

Comments are closed, but trackbacks and pingbacks are open.