നീലക്കുറിഞ്ഞി വിവാദം മറ്റ് ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നീലക്കുറിഞ്ഞി വിവാദം മറ്റ് ചില വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിര്‍ത്തി വെട്ടിക്കുറയ്ക്കുമെന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ജനങ്ങളെ അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചില കേന്ദ്രങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംവരണം വേണ്ടെന്ന അഭിപ്രായത്തോട് യോജിക്കാന്‍ സര്‍ക്കാരില്ലെന്നും പിന്നോക്കം നില്ക്കുന്ന അവസരത്തില്‍ ഏര്‍പ്പെടുത്തിയ സംവരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.