EBM News Malayalam

നിവിന്‍ പോളിയുമായുള്ള ചിത്രം ഉടന്‍ ഇല്ല ;ഗൗതം മേനോന്‍

ഗൗതം മേനോന്‍ ചിത്രത്തില്‍ നിവിന്‍ പോളി ഇരട്ട വേഷത്തില്‍ എത്തുമെന്നും വിക്രമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയുമായി ഗൗതം മേനോന്‍.  നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം ഉടന്‍ ഒരുക്കുന്നില്ലെന്ന് സംവിധായകന്‍ ഗൗതം മേനോന്‍ വ്യക്തമാക്കി. നേരത്തേ ഗൗതം മേനോനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഗൗതം മേനോനുമൊത്ത് ഒരു ചിത്രം സംഭവിച്ചേക്കുമെന്ന് നിവിന്‍പോളിയും സൂചന നല്‍കിയിരുന്നു. എന്നാല്‍ അത് ആലോചനയിലും ചര്‍ച്ചകളിലും മാത്രമുള്ള കാര്യമാണെന്നും ഉടന്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നുമാണ് ഗൗതം മേനോന്‍ പറയുന്നത്. പ്രിഥ്വിരാജ് ഉള്‍പ്പടെ നാല് തെന്നിന്ത്യന്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഒരുക്കുന്ന ബഹുഭാഷാ ചിത്രമാണ് അടുത്തതായി ഗൗതം മേനോന്‍ ചെയ്യുന്നത്.

Comments are closed, but trackbacks and pingbacks are open.