നിലവിളക്ക് എങ്ങനെ തെളിയിക്കണം
ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ നിലവിളക്കു തെളിയിക്കുന്നത് പതിവാണ്. ഹൈന്ദവഭവനങ്ങളില്‍ രാവിലെയും തൃസന്ധ്യയ്ക്കും നിലവിളക്കു കൊളുത്തു വയ്ക്കുന്നതും പതിവ്. നിലവിളക്കു കത്തിയ്ക്കാനും വിധികളേറെയുണ്ട്. വീട്ടില്‍ പണം നിറയാനും പണക്കാരനാകാനും നിലവിളക്കു വേണ്ട രീതിയില്‍ തെളിയിക്കുന്നതിലൂടെ സാധിയ്ക്കും. നിലവിളക്ക് തെക്കു ദിക്കിലേയ്ക്കായി തെളിയിക്കരുത്. ഇത് മരണത്തെയാണ് സൂചിപ്പിയ്ക്കുന്നത്. നിലവിളക്കിന്റെ മുകള്ഭാഗം ശിവനേയും തണ്ട് വിഷ്ണുവിനേയും മുകള്ഭാഗം ബ്രഹ്മാവിനേയും സൂചിപ്പിയ്ക്കുന്നു. നിലവിളക്കില്‍ നിന്നുതിരുന്ന പ്രകാശം സരസ്വതീയദേവിയെയാണ് സൂചിപ്പിയ്ക്കുന്നത്. നാളം ലക്ഷ്മീദേവിയേയും. ചൂട് പാര്‍വ്വതീദേവിയേയും.
രാവിലെ കിഴക്കിനഭിമുഖമായി വേണം വിളക്കു തെളിയിക്കാന്‍. സൂര്യദേവനെക്കൂടി കണക്കാക്കി. വൈകീട്ട് പടിഞ്ഞാറഭിമുഖമായും. ആദ്യത്തേത് ദുഖം മാറാനും രണ്ടാമത്തേത് കടങ്ങള്‍ തീരാനും. വടക്കു ദിക്കിലേയ്ക്കഭിമുഖമായ നിലവിളക്കു തെളിയിക്കുന്നത് ധനം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. 5 തിരിയിട്ട വിളക്ക് ഐശ്വര്യത്തെ ക്ഷണിയ്ക്കുമെന്നു വിശ്വാസം, ഒറ്റത്തിരിയിട്ടു നിലവിളക്കു തെളിയിക്കരുത്. ഇത് രോഗങ്ങള്‍ വരുത്തുമെന്നാണ് വിശ്വാസം. മൂന്നുതിരിയിട്ട വിളക്ക് അഞ്ജതയും നാല തിരിയിട്ടത് ദാരിദ്ര്യവും സൂചിപ്പിയ്ക്കുന്നു. വിവാഹതടസത്തിന് ചുവപ്പുതിരിയില് വിളക്കു കൊളുത്താം. ദുഖനാശത്തിന് മഞ്ഞത്തിരിയും. പഞ്ഞി കൊണ്ടുള്ള തിരിയാണ് വിളക്കു കൊളുത്താന്‍ ഏറെ ഉത്തമം. എള്ളെണ്ണയാണ് വിളക്കു കത്തിയ്ക്കാന്‍ ഏറെ ചേര്‍ന്നത്. നെയ്യും വെളിച്ചെണ്ണയും ഉപയോഗിയ്ക്കാം. നിലവിളക്ക് ഊതിക്കെടുത്തരുത്, തിരി പുറകോട്ടിറക്കി എണ്ണയില്‍ മുക്കി കെടുത്തുക. അതുപോലെ കരിന്തിരി അഥവാ എണ്ണയില്ലാതെയും തിരി കത്തരുത്.
Comments are closed, but trackbacks and pingbacks are open.