EBM News Malayalam

നിയമസഭാ തിരഞ്ഞെടുപ്പ് ; സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷ മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്‌.ഇ. 10,12 ക്ലാസുകളിലെ ബോര്‍ഡ്‌ പരീക്ഷകള്‍ മാര്‍ച്ച്‌ ഒന്‍പതിലേക്ക്‌ മാറ്റി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മാര്‍ച്ച്‌ ഒന്നിന്‌ ആരംഭിക്കേണ്ട പരീക്ഷകള്‍ ഒമ്പതിലേക്ക് മാറ്റിയത്. മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷകള്‍ നടക്കുക. മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മാര്‍ച്ച് ആദ്യവാരം പരീക്ഷ മാറ്റിയതെന്നും പരീക്ഷാഫലം വൈകില്ലെന്നും സിബിഎസ്ഇ ചെയര്‍മാന്‍ ആര്‍.കെ. ചതുര്‍വേദി അറിയിച്ചു.  പരീക്ഷയുടെ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റമില്ല. 16,67,573 പേരാണു പത്താം ക്ലാസ്‌ പരീക്ഷയെഴുതുന്നത്‌. ഏപ്രില്‍ 10 നാണ്‌ പരീക്ഷ തീരുന്നത്‌. 10,98,420 പേര്‍ 12-ാം ക്ലാസ്‌ പരീക്ഷ എഴുതും. ഏപ്രില്‍ 29 നു പരീക്ഷ തീരും.

Comments are closed, but trackbacks and pingbacks are open.