EBM News Malayalam

നിപ : ​ കോഴിക്കോട്ട്​ ഒരാള്‍ കൂടി മരിച്ചു

5,301

കോഴിക്കോട്​: കോഴിക്കോട്ട്​ നിപ ​വൈറസ്​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. ബാലുശ്ശേരിക്കടുത്ത്​​ കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത്​ രസിന്‍(25) ആണ്​ മരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ നിപ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 17 ആയി. നിപ ബാധിച്ച്‌​ കോഴിക്കോട്ട്​ ഇന്നലെ രണ്ട്​ പേര്‍ മരിച്ചിരുന്നു. കോഴിക്കോട്​ ജില്ല കോടതി സീനിയര്‍ സൂപ്രണ്ട്​ പാലാഴി റോഡ്​ കെ.ടി. താഴം വടക്കുഴിയില്‍ പറമ്ബ്​ ‘ഡിവൈനി’ല്‍ ടി.പി. മധുസൂദനന്‍​ (56), ലോറി ​ഡ്രൈവറായ കാരശ്ശേരി നെല്ലിക്കാപ്പറമ്ബ്​ മാട്ടുമുറി കോളനിയില്‍ അഖില്‍ (28) എന്നിവരാണ് ഇന്നലെ​ മരിച്ചത്​.

Leave A Reply

Your email address will not be published.