നാല് വ്യത്യസ്ത പ്രണയങ്ങള്‍ പ്രമേയമാക്കി ഒരു ചിത്രം ‘ അനുരാഗം – ദി ആര്‍ട്ട് ഓഫ് തേപ്പ് ‘
പ്രണയം പൂത്തുലയുന്ന വര്‍ണ്ണശബളമായ നാല് കഥകള്‍ കൊണ്ട് കോര്ത്ത്കെട്ടിയ സിനിമയാണ് അനുരാഗം – ദി ആര്‍ട്ട് ഓഫ് തേപ്പ് .പ്രണയവും ത്രില്ലറും ചേര്‍ന്നുള്ള രസകരമായ ഒരു അന്തരീക്ഷം സിനിമയ്ക്കുണ്ടെന്നാണ് തിരക്കഥാകൃത്തുക്കളായ എസ് കെ സുധീഷും ശ്രീശ കുമാറും പറയുന്നത് .അത്ര തന്നെ രസകരമാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരും.ഒരാളുടെ പ്രണയം നാല് വ്യക്തികളുടെ ഇടപെടല്‍ കാരണം പൊളിയുന്നതാണ് ചിത്രം.എന്നാല്‍ ഈ നാലുപേര്‍ക്കും പരസ്പരം അറിയില്ലെന്നതും യാതൊരു പരിചയവും ഇല്ലാത്ത അഞ്ചാമന്റെ ജീവിതത്തില്‍ ഇടപെടലുകള്‍ നടത്തേണ്ടിവരുന്നതുമാണ് രസകരമായ മറ്റൊരു വസ്തുത .പിന്നീട് പകയുടെ നാളുകളും.തികച്ചും വ്യത്യസ്ത പുലര്‍ത്തുന്ന പുതുമയുള്ളൊരു പശ്ചാത്തല ഭംഗിയിലാകും ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.