നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്; ലങ്ക ഇന്നിങ്സ് തോല്‍വിയിലേക്ക്
നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയുടെ നില പരുങ്ങലില്‍. നാലാം ദിനം കളി പുനരാരംഭിച്ചപ്പോള്‍ 145 റണ്‍സിന് ലങ്കയുടെ 8 വിക്കറ്റുകള്‍ നഷ്ടമായി. 49 റണ്‍സുമായി ദിനേശ് ചണ്ഡിമലും 14 റണ്‍സുമായി സുരംഗ ലക്മലുമാണ് ക്രീസില്‍.
മൂന്നാം ദിനം കളി അവസാനിപ്പിക്കുേമ്ബാള് ഒന്നിന് 21 എന്ന നിലയിലായിരുന്നു ലങ്ക. റണ്‍സെടുക്കാനനുവദിക്കാതെ ഒാപണര്‍ സദീര സമരവിക്രമയെ ഇശാന്ത് ശര്‍മയാണ് പുറത്താക്കിയത്.
നാലാം ദിനം കളി പുനരാരംഭിച്ചപ്പോള്‍ ചെറുത്ത് നില്പിന് ശ്രമിച്ച ദിമുത് കരുണ രത്നയെയും ലാഹിരു തിരുമണെയെയും രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മടക്കിയയച്ചു. തുടര്‍ന്നെത്തിയ എയിഞ്ചലോ മാത്യൂസ് ജഡേജയുടെ പന്തില്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്കി മടങ്ങി. നാല് റണ്‍സ് മാത്രമെടുത്ത് നിരോഷന്‍ ഡിക്ക്വെല്ലയും കൂടാരം കയറിയതോടെ ലങ്കന്‍ സ്േകാര്‍ 75 ന് 5 വിക്കറ്റ് എന്ന നിലയിലായി. സ്േകാര്‍ മൂന്നക്കം കടത്തിയ ഉടനെ ശനാകയെ അശ്വിനും മടക്കിയയച്ചു. ദില്‍റുവാന്‍ പെരേരയെയും രംഗന ഹെറാത്തിനെയും സംപൂജ്യരായി മടക്കി അശ്വിന് വിക്കറ്റ് നേട്ടം മൂന്നാക്കിയതോടെ ശ്രീലങ്കയുടെ നില ദയനീയമായി.
വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 405 റണ്‍സിന്റെകൂറ്റന്‍ ലീഡ് മറികടന്ന് ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ലങ്ക ഇനിയും വിയര്‍പ്പൊഴുക്കണം.