EBM News Malayalam

ദോക്​ലാം പ്രശ്​നം : ഇന്ത്യ ചൈനയുമായി കൂടിക്കാഴ്​ച നടത്തി

ബീജിങ്ങ്​: ദോക്​ലാമില്‍ 72 ദിവസം നീണ്ടു നിന്ന ഇന്ത്യ- ചൈന പ്രശ്​നങ്ങള്‍ക്ക്​ ശേഷം ആദ്യമായി ഇരുരാജ്യങ്ങളും തമ്മില്‍ ബീജിങ്ങില്‍ കൂടിക്കാഴ്​ച നടത്തി. അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ്​ കൂടിക്കാഴ്​ച സംഘടിപ്പിച്ചത്​. അതിര്‍ത്തിയിലെ നിലവിലെ സ്​ഥിതിഗതികള്‍ വിലയിരുത്തി. വര്‍ധിച്ചു വരുന്ന അതിര്‍ത്തി പ്രശ്​നങ്ങളും സൈനിക പ്രശ്​നങ്ങളും കൂടിക്കാഴ്​ചയില്‍ ചര്‍ച്ചയായി. സൈനിക തലത്തിലെ പരസ്​പര സഹകരണവും ചര്‍ച്ച ചെയ്​തു.
വര്‍ക്കിങ്ങ്​ ​െമക്കാനിസം ഫോര്‍ കണ്‍സള്‍​േട്ടഷന്‍ ആന്‍ഡ്​ കോഒാര്‍ഡിനേഷന്‍ ഒാണ്‍ ഇന്ത്യ- ചൈന ബോര്‍ഡര്‍ അഫയേഴ്​സ്​ (ഡബ്ല്യു.എം.സി.സി)യുടെ 10ാമത്​ യോഗമാണ്​ നടന്നതെന്ന്​ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി മേഖലകളില്‍ പ്രശ്​നങ്ങള്‍ ചര്‍ച്ച ചെയ്​ത്​ സമാധാനം സ്​ഥാപിക്കുന്നതിന്​ 2012ല്‍ രൂപീകരിച്ചതാണ്​ ഡബ്ല്യു.എം.സി.സി.
വിദേശകാര്യമന്ത്രാലയ ജോയിന്‍റ്​ സെക്രട്ടറി പ്രണയ്​ വര്‍മയും ഡിപ്പാര്‍ട്ട്​മെന്‍റ്​ ഓഫ്​ ഏഷ്യന്‍ അഫയേഴ്​സ്​ ഡയറക്​ടര്‍ സിയ കിയാനുമാണ്​ കൂടിക്കാഴ്​ച നടത്തിയത്​. ഡിസംബറില്‍ റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങള്‍ കൂടിക്കാഴ്​ച നടത്തും. ഇതിനായി ചൈനീസ്​ വിദേശകാര്യ മന്ത്രി വാങ്​ യി ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ്​ ഇരു രാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്​ച നടത്തിയത്​.

Leave A Reply

Your email address will not be published.