ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പ് ഇന്ന് ആരംഭം കുറിക്കും
വിജയവാഡ: തടാകങ്ങളുടെയും മുളകിെന്റയും സ്വന്തം നാടായ ഗുണ്ടൂരിനും കൃഷ്ണ നദി സമ്ബന്നമാക്കിയ പുരാതന നഗരമായ വിജയവാഡക്കുമിടയില് അളന്നു മുറിച്ചെടുത്ത ദൂരത്തില്‍ ആചാര്യ നാഗാര്‍ജുന വിശ്വവിദ്യാലയം. ആന്ധ്രയുടെ രണ്ടു വലിയ നഗരങ്ങള്‍ക്കിടയിലെ സര്‍വകലാശാല മുറ്റത്ത് ഇനിയുള്ള അഞ്ചുനാള്‍ ഇന്ത്യന്‍ കായിക കൗമാരത്തിെന്റ വസന്തോത്സവം. പുതിയ സമയവും ദൂരവും റെക്കോഡുകളും മാറ്റുരക്കുന്ന പോരിടം. 25ഒാളം സംസ്ഥാനങ്ങളില്‍നിന്ന് 3000ത്തിലേറെ അത്ലറ്റുകള് മാറ്റുരക്കുന്ന 33ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സിന് വ്യാഴാഴ്ച ആചാര്യ നാഗാര്‍ജുന സ്റ്റേഡിയത്തില്‍ ട്രാക്കും ഫീല്‍ഡും ഉണരും. തുടര്‍ച്ചയായ ആറാമത്തെയും ചരിത്രത്തിലെ 23ാമത്തെയും കിരീടം തേടി കേരളത്തിെന്റ 143 അംഗ സംഘമെത്തുേമ്ബാള് അട്ടിമറി ഉൗര്‍ജവുമായി അയല്‍ക്കാരായ തമിഴ്നാടുണ്ട്.
ഒപ്പം ആറുവര്‍ഷം മുമ്ബ് കേരളത്തെ അട്ടിമറിച്ച് കിരീടമണിഞ്ഞ ഹരിയാനയും ശക്തരായ സംഘവുമായി രംഗത്തുണ്ട്. വ്യത്യസ്ത ഇനങ്ങളില്‍ വെല്ലുവിളിയുമായി ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ടീമുകളും കച്ചമുറുക്കി ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മീറ്റിെന്റ ഉദ്ഘാടനം.
കച്ചമുറുക്കി കേരളം
രണ്ടു സംഘങ്ങളായാണ് കേരളം മത്സര നഗരിയിലെത്തിയത്. ഭോപാലില്‍നിന്നും ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കിരീടമണിഞ്ഞ 21 പേര് ചൊവ്വാഴ്ചയെത്തി. ശേഷിച്ചവര്‍ ബുധനാഴ്ച രാവിലെയോടെ ഗുണ്ടൂരില്‍ െട്രയിനിറങ്ങി. സ്റ്റേഷനില്‍നിന്നും 18 കി.മീറ്റര്‍ അകലെയുള്ള മത്സരവേദിയിെലത്തിയ താരങ്ങള്‍ക്ക് സര്‍വകലാശാല കോമ്ബൗണ്ടില്‍ തന്നെയാണ് താമസമൊരുക്കിയത്. പകല്‍ ആറുമണിക്കൂറോളം വിശ്രമിച്ച താരങ്ങള്‍ക്ക് ബുധനാഴ്ച സായാഹ്നത്തില്‍ പരിശീലനത്തിരക്കായിരുന്നു. നീലപ്പരവതാനി പോലെ പരന്നുകിടക്കുന്ന സിന്തറ്റിക് ട്രാക്കില്‍ ഒാടിയും ചാടിയും അവര്‍ സ്വര്‍ണ സ്വപ്നങ്ങള്‍ തേച്ച്മിനുക്കിയെടുത്തു. 70 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമാണ് ചാമ്ബ്യന്‍ ടീമിലുള്ളത്. സചിന് ബിനുവും സി. ബബിതയും ഇരു വിഭാഗങ്ങളുടെയും പടനായകര്‍. ചെഫ് ഡി മിഷനായി ഡോ. വി.സി. അലക്സും ടീം മാനേജറായി കെ. രാമചന്ദ്രനുമുണ്ട്. കോച്ചുമാരായി ടോമി ചെറിയാന്, കെ. രാജീവന്, കവിത, സഫിയ എന്നിവരും.
അഞ്ചുനാള്‍ നീളുന്ന മീറ്റിെന്റ ആദ്യ ദിനത്തില്‍ 19 ഫൈനലുകള്‍. അവയില്‍ 14 ഇനങ്ങളിലും കേരളത്തിെന്റ സാന്നിധ്യമുണ്ട്. അലീഷ പി.ആര് (5000), ഗായത്രി ശിവകുമാര്‍, ജിഷ്ന മോഹന്‍ (ഹൈജംപ്), ബിബിന്‍ ജോര്‍ജ്, ബബിത സി. (1500), സി. ചാന്ദിനി (2000 മീ) തുടങ്ങിയവരാണ് ഉദ്ഘാടന ദിനത്തിലെ കേരള പ്രതീക്ഷകള്‍.
നേരത്തെ പ്രഖ്യാപിച്ച 151 അംഗ സംഘത്തില്‍നിന്നും എട്ടുപേരില്ലാതെയാണ് കേരളത്തിെന്റ പടപ്പുറപ്പാട്. ദേശീയ സ്കൂള്‍ മീറ്റില്‍ സ്വര്‍ണവും വെള്ളിയും നേടിയ സാന്ദ്ര ബാബു ചിക്കന്‍പോക്സ് കാരണം വിട്ടുനിന്നപ്പോള്‍ മറ്റു ഏഴുപേര്‍ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി.
വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരിക്കേണ്ടിയിരുന്ന കെ.എസ്. അനന്തു, കെ.എ. റുബീന, ആതിര സോമരാജ് എന്നിവര്‍ ഉറച്ച മെഡലുകളായിരുന്നു. സംസ്ഥാന സ്കൂള്‍ കായികമേളയും ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റും കഴിഞ്ഞാണ് ദേശീയ ജൂനിയര്‍ പോരാട്ടമെന്ന പ്രത്യേകതയും ഇൗ സീസണിലെ അങ്കത്തിനുണ്ട്. അണ്ടര്‍ 14, 16, 18, 20 എന്നീ നാല് പ്രായവിഭാഗങ്ങളിലായാണ് പോരാട്ടം.