EBM News Malayalam

ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-19 ബാസ്കറ്റ് ബാളിൽ കേരളത്തിന് വെള്ളി

വിജയവാഡ : ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-19 ബാസ്കറ്റ് ബാളിൽ കേരളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വെള്ളി നേടി. വിജയവാഡയിലെ കൃഷ്ണ ജില്ലയിൽ അരങ്ങേറിയ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ ഡൽഹിയോടാണ് കേരളം തോറ്റത്. സ്കോർ 58-72. ചരിത്രത്തിലാദ്യമായാണ് കേരളം ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിൽ എത്തുന്നത്. സെമിയിൽ ഛത്തീസ്ഗഡിനെ 79-51ന് വീഴ്ത്തിയാണ് കേരളം ഫൈനലിലെത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കലാശ പോരാട്ടത്തിൽ ഛത്തീസ്ഗഢിനോട് 49-61ന് തോറ്റതിനാലാണ് കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. സെമിയിൽ ഹരിയാനയെ 75-39ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്.

Comments are closed, but trackbacks and pingbacks are open.