EBM News Malayalam

ദേശീയ ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ സഞ്ജുവും

കൊച്ചി: ദേശീയ ട്വന്റി-20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. 29 സ് ചെന്നൈയിലാണ് കേരളത്തിന്‍റെ ആദ്യ മത്സരം നടക്കുന്നത്. സച്ചിന്‍ ബേബിയാണ് ടീമിന്‍റെ ക്യാപ്റ്റന്‍. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യറാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് അസാഹറുദ്ദീന്‍ അടക്കം മൂന്ന് പുതുമുഖങ്ങളും ടിമില്‍ ഇടം നേടിയിട്ടുണ്ട്. ഡ്രെസിംഗ് റൂമില്‍ അപമര്യാദയായി പെരുമാറുകയും കളിക്കിടെ മൈതാനം വിട്ടുപോവുകയും ചെയ്ത സംഭവത്തില്‍ താക്കീത് ലഭിച്ചതിന് പിന്നാലെയാണ് കെസിഎ സഞ്ജുവിനെ ടീമിലെടുത്തത്.

Comments are closed, but trackbacks and pingbacks are open.