EBM News Malayalam

ദിലീപ് ദുബായിലെത്തി : ഉദ്​ഘാടന ചടങ്ങുകളില്‍ പ​ങ്കെടുത്തില്ല

ദുബൈ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ്​ ദുബൈയിലെത്തി. ദേ പുട്ട്​ റസ്​റ്റോറന്‍റി​​​ന്‍റെ ദുബൈ ശാഖ ഉദ്​ഘാടനത്തില്‍ പങ്കെടുക്കാനാണ്​ ദിലീപ്​ എത്തിയത്​. എന്നാല്‍ ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ ഇന്നലെ നടന്ന ചടങ്ങുകളില്‍ പ​ങ്കെടുത്തില്ല. അമ്മയോടൊപ്പം രാവിലെ കൊച്ചിയില്‍ നിന്ന് യാത്രതിരിച്ച ദിലീപ് യു.എ.ഇ സമയം ഉച്ചക്ക്​ 12.45 നാണ് ദുബൈ വിമാനത്താവളത്തി​​​ന്‍റെ ടെര്‍മിനല്‍ മൂന്നില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ സുഹൃത്തുക്കള്‍ സ്വീകരണം നല്‍കി.
ഇന്ന്​ നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ അമ്മക്കൊപ്പം ദിലീപ് പങ്കെടുത്തേക്കുമെന്നാണ് സൂചന. ഇന്ന​െല വാര്‍ത്താ സമ്മേളനത്തിനായി മാധ്യമങ്ങളെ റസ്​റ്റോറന്‍റിലേക്ക്​ ക്ഷണിച്ചിരുന്നെങ്കിലും സംവിധായകന്‍ നാദിര്‍ഷയാണ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ആറ് ദിവസത്തേക്കാണ് ദീലീപിന് പാസ്പോര്‍ട്ട് കൈമാറിയിട്ടുള്ളത്. ഇതനുസരിച്ച്‌ നാലുദിവസം വിദേശത്ത് തങ്ങാം.

Leave A Reply

Your email address will not be published.