EBM News Malayalam

ദംഗലിന്‍റെ പത്തു ദിവസത്തെ നേട്ടം 270.47 കോടി രൂപ

ആമിര്‍ ഖാന്‍റെ ക്രിസ്മസ് റിലീസായിരുന്നു ദംഗല്‍. ആമിറിനെക്കൂടാതെ ഫാത്തിമ സന ഷെയ്ഖും സന്യ മല്‍ഹോത്രയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്സോഫീസിനെ വിറപ്പിക്കുകയാണ്. ദംഗലിന്‍റെ പത്തു ദിവസത്തെ നേട്ടം 270.47 കോടി രൂപയാണ്. നോട്ടുനിരോധനമടക്കമുള്ള പ്രശ്നങ്ങള്‍ ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നു വേണം കരുതാന്‍. ഇന്ത്യക്കാരനായ ഗുസ്തി പരിശീലകന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്‍റെയും മക്കളായ ഗീതയുടേയും ബബിതയുടേയും ജീവിത കഥയാണ് ദംഗല്‍. ഈവര്‍ഷത്തെ കളക്ഷനില്‍ രണ്ടാമതാണ് ചിത്രം. 300.45 കോടി നേടിയ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനാണ് ഒന്നാം സ്ഥാനത്ത്. ദംഗല്‍ ഇതേ രീതിയില്‍ കുതിപ്പുതുടര്‍ന്നാല്‍ ഉടന്‍തന്നെ സുല്‍ത്താന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആമിറിന്‍റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍.

Comments are closed, but trackbacks and pingbacks are open.