തെലുങ്ക് ഹാസ്യതാരം വിജയ് സായ് ആത്മഹത്യ ചെയ്തു
തെലുങ്ക് ഹാസ്യതാരം വിജയ് സായി ആത്മഹത്യ ചെയ്തു. 38വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിജയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ വിജയിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷാദരോഗവും വിജയിനെ അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.
ടോളിവുഡിലെ പ്രധാനപ്പെട്ട ഹാസ്യതാരങ്ങളില്‍ ഒരാളായിരുന്നു വിജയ്. ബൊമ്മരില്ലു, അമ്മായിലും അഭായിലു എന്നിവയാണ് വിജയിന്റെ പ്രധാന ചിത്രങ്ങള്‍.