EBM News Malayalam

തെലുങ്കു ചിത്രം പെല്ലി ചൊപ്പുളുവിന്‍റെ തമിഴ് റീമേക്കില്‍ തമന്ന

നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ക്വീനിന്‍റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് തമന്ന. അതിനിടയിൽ തെലുങ്കു ചിത്രമായ പെല്ലി ചൊപ്പുളുവിന്‍റെ തമിഴ് റീമേക്കിന്‍റെ കരാറിൽ ഒപ്പു വച്ചിരിക്കുകയാണ് താരം. ചിത്രത്തിന്‍റെ റീമേക്ക് അവകാശം മുന്പ് ഗൗതം മേനോൻ സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോർട്ട് വന്നത്. എന്നാൽ ഈ ചിത്രത്തിലൂടെ നിർമ്മാതാവ് സെന്തിൽ വീരസ്വാമി സംവിധായകനാവാൻ പോവുന്നു എന്നാണ് കേൾക്കുന്നത്. ചിത്രത്തിൽ മൂന്നു പ്രധാന നായകന്മാരാണ് ഉള്ളത്. ചിത്രത്തിൽ അഭിനയ സാധ്യതയുള്ള വേഷമാണ് തമന്നയ്ക്ക്.

Comments are closed, but trackbacks and pingbacks are open.