EBM News Malayalam

തുളസിചെടി

ഹൈന്ദവ വിശ്വാസ പ്രകാരം തുളസിചെടി പരിശുദ്ധവും അഭിവന്ദ്യവുമായ ഒരു ചെടിയായും , ഭൂമിയില്‍ പ്രത്യക്ഷമായ ദേവിയായിട്ടാണ് കരുതുന്നത്. ഏകദേശം ഇന്ത്യയിലെ എല്ലാ അമ്പലങ്ങളിലും തുളസിചെടി ഉണ്ട്. ആത്മീയമായ എല്ലാ അനുഷ്ടാനങ്ങള്‍ക്കും പൂജകള്‍ക്കും തുളസി ഇലകള്‍ ആവിശ്യമാണ്. ശിവ ഭഗവാന്‍ ഒഴികേയുള്ള മറ്റെല്ലാ ദേവി ദേവന്‍മ്മാര്‍ക്കും തുളസി ഇലകള്‍ ഉപയോഗിച്ചുള്ള പൂജകള്‍ നിര്‍ബന്ധമാണ്. പ്രധാനമായും വിഷ്ണു ഭഗവാനുള്ള പൂജകള്‍ക്കാണ് തുളസി ഇലകള്‍ ഉപയോഗിക്കുന്നത്. ഏകദശി നാളിലും , രാത്രിയിലും , ഞാറാഴ്ചകളിലും , സൂര്യഗ്രഹണത്തിനു ശേഷവും തുളസി ഇല പറിക്കാന്‍ പാടില്ല.വീട്ടില്‍ തുളസി ചെടി ഉണ്ടെങ്കില്‍ വൈകുന്നേരം അതിനടുത്ത് ദീപം കത്തിക്കേണ്ടതാണ്. തുളസി ഇല പറിക്കുന്നതിന് മുന്‍പ് ചെടിയുടെ അനുവാദം വാങ്ങേണ്ടതാണ്.തുളസി ഇല പറിക്കുന്നത് വിശ്വാസപരമായ ആവിശ്യങ്ങള്‍ക്കോ ആരോഗ്യ കാര്യങ്ങള്‍ക്കോ മാത്രമായിരിക്കേണം.

പണ്ടുമുതല്‍ക്കേ തന്നെ പറയുന്നത് തുളസി ഇലകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ്. ശാസ്ത്രം ഇത് അംഗീകരിച്ചിട്ടുമുണ്ട്. തുളസി ഇലകളില്‍ അടങ്ങിയിട്ടുള്ള ലനോലിക്ക് ആസിഡ് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാവുന്നത് തടയുകയും , പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയെയും ചര്‍മ്മത്തെയും ബാധിക്കുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. തുളസി ഇല ചവയ്ച്ചാല്‍ വായ കഴുകേണ്ടതാണ്. ഇലകളില്‍ അടങ്ങിയ ആസിഡ് നിങ്ങളുടെ പല്ലിന് കറ പിടിപ്പി്ക്കും.

Comments are closed, but trackbacks and pingbacks are open.