തീവ്രത്തിനും രണ്ടാം ഭാഗം വരുന്നു
രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത തീവ്രം റിലീസ് ചെയ്തിട്ട് അഞ്ചു വര്‍ഷം തികയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നെങ്കിലും വലിയ പരാജയമായിരുന്നു ചിത്രം. റിവേഴ്സ് സ്ക്രിപ്റ്റിംഗ് രീതിയിലെ ഒരു പരീക്ഷണ ചിത്രമായിരുന്നു തീവ്രം. തീവ്രത്തിന് ഒരു തുടര്‍ച്ച വരുന്നുവെന്ന് സംവിധായകന് രൂപേഷ് പീതാംബരന് അറിയിക്കുന്നു. പുതിയ താരനിരയാകും ചിത്രത്തില്‍ ഉണ്ടാവുക എന്നും 2019ലാണ് ചിത്രമെത്തുക എന്നും രൂപേഷ് വ്യക്തമാക്കിയിട്ടുണ്ട്. ദുല്‍ഖര്‍ ചിത്രത്തില്‍ നായകനായി ഉണ്ടാവുമോയെന്ന് വ്യക്തമല്ല.