EBM News Malayalam

തിയേറ്റര്‍ സമരം പിന്‍വലിച്ചു

തിയേറ്റര്‍ സമരം പിന്‍വലിച്ചു. ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനം തുടങ്ങുമെന്ന് എക്സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. 26ന് വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. പുതിയ സംഘടന തുടങ്ങാന്‍ നീക്കം നടക്കുന്നതിനിടെയാണ് തീരുമാനം. അതിനിടയില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷനെ മറികടക്കാന്‍ തീയേറ്റര്‍ ഉടമകള്‍ പുതിയ സംഘടനയ്ക്ക് ഇന്ന് കൊച്ചിയില്‍ രൂപം നല്‍കും. നടന്‍ ദിലീപിന്‍റെയും നിര്‍മ്മാതാവ് ആന്‍റണി പെരുമ്ബാവൂരിന്‍റെ സാന്നിധ്യത്തിലാകും സംഘടനാ രൂപികരണം.

Comments are closed, but trackbacks and pingbacks are open.