തമിഴ്നാട്ടിലെ ദുരഭിമാനക്കൊല; ആറുപേര്‍ക്ക് വധശിക്ഷ
ഉടുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ക്കു വധശിക്ഷ നല്കാന് തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടെ ഉത്തരവ്.
ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവര്‍ക്കാണ് വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.
യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
തേവര് സമുദായക്കാരിയായ കൗസല്യയെ പ്രണയിച്ച് വിവാഹം കഴിച്ച ദലിത് യുവാവിനെയാണ് മാര്‍ച്ച് 13ന് ഉദുമല്‍പേട്ട നഗരമധ്യത്തില്‍വെച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്