EBM News Malayalam

ഡേറ്റുകൾ ഒഴിവില്ല; വെട്രിമാരന്‍റെ ചിത്രത്തില്‍ വിജയ് സേതുപതി ഇല്ല

വെട്രിമാരന്‍റെ വാടാ ചെന്നൈയിൽ വിജയ് സേതുപതി അഭിനയിക്കില്ല. തമിഴിൽ ഇപ്പോൾ തിരക്കുള്ള താരമാണ് സേതുപതി. അതിനാൽ ചിത്രത്തിൽ അഭിനയിക്കാനായി താരത്തിന് ഡേറ്റുകൾ ഒഴിവില്ല. അമല പോൾ, ധനുഷ്, ആൻഡ്രിയ ജെറമിയ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു ഗാംഗ്സ്റ്റർ ത്രില്ലറാണ്. മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇപ്പോൾ വി.ഐ.പി 2വിന്‍റെ ചിത്രീകരണ തിരക്കിലാണ് ധനുഷും അമലയും. ഒപ്പം ആദ്യമായി ധനുഷ് സംവിധാനം ചെയ്യുന്ന പവർപാണ്ടി എന്ന ചിത്രവും പുരോഗമിക്കുകയാണ്.

Comments are closed, but trackbacks and pingbacks are open.