ഡല്‍ഹിയില്‍ മലിനീകരണംനിയന്ത്രണം : 2018 ഏപ്രില്‍ മുതല്‍ ബിഎസ് 6 ഇന്ധനം
ഡല്‍ഹി:രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 2018 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലുള്ള ഇന്ധനം നിര്‍ബന്ധമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണ തോത് പിടിച്ചുനിര്‍ത്താനാണ് പുതിയ നടപടി. നേരത്തെ 2020-ഓടെ ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ് 6 നിലവാരം ഏര്‍പ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഡല്‍ഹിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്. ബിഎസ് 6 ഇന്ധനം എത്തിക്കാനായി എണ്ണക്കമ്ബനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ബിഎസ് 4 നിലവാരത്തിലുള്ളതാണ്. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ഈ നിലവാരം നിര്‍ബന്ധമാക്കിയിരുന്നത്. ബിഎസ് 5 നിലവാരത്തില്‍ തൊടാതെ നേരെ ബിഎസ് 6-ലേക്ക് കടക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ഏകദേശം 60000 കോടി രൂപയോളം എണ്ണക്കമ്ബനികള്‍ക്ക് അധികച്ചെലവ് വരും. ഡല്‍ഹിയില്‍ നടപ്പാക്കിയശേഷം 2020-ഓടെ മറ്റു സംസ്ഥാനങ്ങളിലേക്കും ബിഎസ് 6 ഇന്ധനവും വാഹനങ്ങളും നിര്‍ബന്ധമാക്കും.