ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ കാവ്യ ഇടം നേടി കാവ്യാമാധവനും
ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്ടതാരമാണ്. മുമ്പ് പോണ് സിനിമകളില്‍ സജീവമായിരുന്ന സണ്ണി ആ രംഗത്തുനിന്നും ബൈ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍ എത്തിയതോടെയാണ് ആരാധകരുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത്. ഏറ്റവും കൂടുതല്‍ പേര് തിരയുന്ന സെലിബ്രിറ്റികളുടെ വാര്‍ഷിക വിശകലന റിപ്പോര്‍ട്ടില്‍ ഈ വര്‍ഷവും സണ്ണി തന്നെയാണ് ഒന്നാമത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യാഹു പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സണ്ണിക്ക് പിന്നിലായി മലയാളത്തിന്റെ കാവ്യാ മാധവനാണ് രണ്ടാമതായി എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിലാണ് കാവ്യ ഇടം നേടിയിരിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് കാവ്യ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവമാണ് സണ്ണിയെ വീണ്ടും ഒന്നാമത് എത്തിച്ചത്. സണ്ണിക്ക് പിന്നില്‍ കാവ്യ എത്തിയപ്പോള്‍ തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.