“ഞാന്‍ മുസ്ലിമാണ്.. എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം” ഞെട്ടിക്കുന്ന വെളിപെടുത്തലുമായി ഹാദിയ
താന്‍ മുസ്ലിമാണെന്നും തനിക്ക് ഭര്‍ത്താവിനൊപ്പമാണ് പോകേണ്ടതെന്നും മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. ഡല്‍ഹിക്ക് പോകുന്നതിനായി നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴായിരുന്നു ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.
അല്‍പ്പം മുമ്പാണ് വൈക്കത്തെ വീട്ടില്‍ നിന്ന് ഹാദിയ നെടുമ്പാശേരിയിലേക്ക് പോയത്. ഹാദിയക്കൊപ്പം മാതാപിതാക്കളുമുണ്ട്. കടുത്തുരുത്തി സിഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാന്‍ ഹാദിയക്ക് ഒപ്പമുണ്ട്. വൈകുന്നേരമാണ് നെടുമ്പാശേരിയില്‍ നിന്നും ഹാദിയ ഡല്‍ഹിയിലേക്ക് തിരിക്കുക.