EBM News Malayalam

ജി​എ​സ്ടി: പ​ച്ച​ക്ക​റി​ കയറ്റുമതി മേഖലയില്‍ വന്‍ പ്രതിസന്ധി

കൊ​ച്ചി: ക​യ​റ്റു​മ​തി​ക്കാ​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച ജി​എ​സ്ടി കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​കു​ന്നു. സം​സ്ഥാ​ന​ത്തി​ന് മി​ക​ച്ച വ​രു​മാ​നം തേ​ടി വി​ഭാ​വ​നം ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​യി​ലാ​ണ് ഇ​ത് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.
പ​ച്ച​ക്ക​റി​ക​ള്‍ക്ക് ച​ര​ക്ക് സേ​വ​ന നി​കു​തി ബാ​ധ​ക​മ​ല്ലെ​ങ്കി​ലും വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ജി​എ​സ്ടി ഈ​ടാ​ക്കു​ന്നു​ണ്ട്. ഒ​രു കി​ലോ പ​ച്ച​ക്ക​റി ക​യ​റ്റി അ​യ​ക്കു​ന്ന​തി​ന് ഈ​ടാ​ക്കു​ന്ന 45 രൂ​പ​ക്ക് പു​റ​മെ 18 ശ​ത​മാ​നം ജി​എ​സ്ടി​യും അ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജി​എ​സ്ടി തു​ക 20 ദി​വ​സ​ത്തി​ന​കം ഏ​ജ​ന്‍സി​ക്ക് തി​രി​ച്ച്‌ കി​ട്ടേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ​ണ​മൊ​ന്നും ക​യ​റ്റു​മ​തി​ക്കാ​ര്‍ക്ക് കി​ട്ടി​യി​ട്ടു​മി​ല്ല.
ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നി​ല​വി​ലെ സ്ഥി​തി​യ​നു​സ​രി​ച്ച്‌ അ​തെ​ല്ലാം ന​ഷ്ട​മാ​വു​ന്ന അ​വ​സ്ഥ​യാ​കും. ഖ​ത്ത​റി​ലേ​ക്ക് യു​എ​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ഇ​ര​ട്ടി​യാ​യ​ത്. നേ​ര​ത്തെ നാ​ലു ട​ണ്ണി​ല്‍ താ​ഴെ മാ​ത്ര​മാ​യി​രു​ന്ന പ്ര​തി​ദി​ന പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി ഖ​ത്ത​ര്‍ പ്ര​തി​സ​ന്ധി​യോ​ടെ നി​ല​വി​ല്‍ 15 ട​ണ്‍ വ​രെ​യാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​രി​പ്പൂ​രി​ല്‍ നി​ന്നും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തെ​ക്കൂ​ടി മ​ല​ബാ​റി​ലെ ക​ച്ച​വ​ട​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഇ​തും കൂ​ടി ചേ​രു​മ്ബോ​ള്‍ ഖ​ത്ത​റി​ലേ​ക്കു​ള്ള മൊ​ത്തം ക​യ​റ്റു​മ​തി 80 ട​ണ്ണി​ല​ധി​ക​മാ​യി ഉ​യ​രും.
തേ​ങ്ങ, ചെ​റു​നാ​ര​ങ്ങ, മാ​ങ്ങ, പ​ച്ച​ക്ക​റി​ക​ള്‍, സ​വാ​ള എ​ന്നി​വ​യാ​ണ് ക​രി​പ്പൂ​രി​ല്‍ നി​ന്നും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ്, എ​യ​ര്‍ ഇ​ന്ത്യ, ജെ​റ്റ് എ​യ​ര്‍വേ​യ്സ് എ​ന്നീ വി​മാ​ന​ക്ക​മ്ബ​നി​ക​ളാ​ണ് ഗ​ള്‍ഫി​ലേ​ക്ക് പ​ച്ച​ക്ക​റി കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍വേ​യ്സ് ഒ​ഴി​കെ​യു​ള്ള വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ക​യ​റ്റു​മ​തി നി​ര​ക്ക് ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യം ഉ​യ​ര്‍ന്ന​തോ​ടെ ക​രി​പ്പൂ​രി​ല്‍ പാ​യ്ക്ക് ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ മം​ഗ​ലാ​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യും ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു.
നി​കു​തി ഇ​ന​ത്തി​ലെ റീ​ഫ​ണ്ട് മു​ട​ങ്ങി​യ​തോ​ടെ ചെ​റു​കി​ട​ക്കാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ നി​ന്നും പി​ന്മാ​റി​യി​രി​ക്കു​ക​യാ​ണ്. മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി ന​ട​ന്ന പ​ച്ച​ക്ക​റി ക​യ​റ്റു​മ​തി​യി​ല്‍ 25 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ ഇ​ടി​വു​ണ്ടാ​യെ​ന്ന് ക​യ​റ്റു​മ​തി​ക്കാ​ര്‍ പ​റ​യു​ന്നു.
കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ളങ്ങളില്‍ നി​ന്നും ക​ഴി​ഞ്ഞ​മാ​സം വ​രെ നി​ത്യേ​ന ശ​രാ​ശ​രി 380 ട​ണ്‍ പ​ച്ച​ക്ക​റി​യാ​ണ് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​ത് 210 മു​ത​ല്‍ 250 ട​ണ്‍ വ​രെ​യാ​യി കു​റ​ഞ്ഞു. മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി ക​യ​റ്റു​മ​തി​ക്കാ​ര്‍ക്ക് കി​ട്ടാ​നു​ള്ള തു​ക ത​ന്നെ 250 കോ​ടി​യ​ധി​കം വ​രും.
പു​തി​യ ഓ​ര്‍ഡ​റു​ക​ള്‍ ഒ​ന്നും സ്വീ​ക​രി​ക്കാ​തെ അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ മാ​ത്രം അ​യ​ച്ച്‌ ഇ​ക്കൂ​ട്ട​ര്‍ പി​ടി​ച്ചു നി​ല്‍ക്കു​ക​യാ​ണ്. ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ ഗ​ള്‍ഫി​ലും പ​ച്ച​ക്ക​റി​ക​ള്‍ക്ക് ക്ഷാ​മം നേ​രി​ട്ടു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.