ജില്ലാ സീനിയര്‍ പുരുഷ – വനിത വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 26ന്
വടകര: ചെമ്മരത്തൂരില്‍ പിഎസി കോട്ടപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സീനിയര്‍ പുരുഷ – വനിത വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പ് ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഫൈനല്‍ മത്സരം ഞായറാഴ്ച.
വിന്നേഴ്സ് നാദാപുരം,സായ് കാലിക്കറ്റ് , ലീഡേഴ്സ് കുറ്റിയാടി, സാവോസ് നരിക്കുനി, പാറ്റേണ്‍ കാരന്തൂര്‍, കെസിനൗ ജൂനിയേര്‍സ് ഓമശ്ശേരി, ഐഡിയല്‍ കോളേജ് കുറ്റിയാടി, എസ് എന്‍ കോളേജ് ചേളന്നൂര്‍ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ വിന്നേഴ്സ് നാദാപുരം സായ് കാലിക്കറ്റ് മായി എതിരിടും.നാളത്തെ ദിവസം നടക്കുന്ന ആദ്യ വനിതാ വിഭാഗം മത്സരത്തില്‍ എസ് എന്‍ കോളേജ് സായ് കാലിക്കറ്റ് മായി മാറ്റുരക്കും.തിങ്കളാഴ്ച ക്വാര്‍ട്ടറില്‍ മൂന്നു മത്സരങ്ങള്‍ ഉണ്ടാവും.
ലീഡേഴ്സ് കുറ്റിയാടി സാവോസ് നരിക്കുനി യുമായും പാറ്റേണ്‍ കാരന്തൂര്‍ കെസിനൗ ജൂനിയേര്‍സ് ഓമശ്ശേരി യുമായും ഐഡിയല്‍ കോളേജ് എസ് എന്‍ കോളേജ് മായും ഏറ്റുമുട്ടും.28 ന് ചൊവ്വാഴ്ച സെമി ഫൈനല്‍ മത്സരവും 29 ന് ബുധനാഴ്ച ഫൈനല്‍ മത്സരവും നടക്കും.