EBM News Malayalam

ജിയോണിയുടെ ഹൈ-എന്‍ഡ് ഫ്ളിപ് ഫോണ്‍ വിപണിയിലേക്ക്

സാംസങ്ങിനു പിന്നാലെ തകര്‍പ്പന്‍ ഫ്ളിപ് ഫോണുമായി ജിയോണി. പ്രമുഖ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ TENAA യിലാണ് ജിയോണി W909 എന്ന ഫോണിന്റെ സവിശേഷതകള്‍ എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജിയോണി M7 പ്ലസിനെ പോലെയുള്ളാ പ്രീമിയം കോട്ടിങ്ങ് തന്നെയാണ് ഈ ഫോണിന്റെ റിയര്‍ പാനലിലും കാണാന്‍ കഴിയുന്നത്.
റിയര്‍ മൗണ്ടില്‍ ഫിങ്കര്‍പ്രിന്‍റ്സെന്‍സറും ഈ ഫോണിന്‍ കമ്ബനി നല്‍കിയിട്ടുണ്ട്. 230 ഗ്രാം ഭാരമുള്ള ഈ ഫോണില്‍ 4.2 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേ, 1280X720 പിക്സല്‍ ഡിസ്പ്ലേ, 2.5GHz ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3000എംഎഎച്ച്‌, 8എംപി റിയര്‍ ക്യാമറ , 5എംപി സെല്‍ഫി ക്യാമറ എന്നീ ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.