EBM News Malayalam

ജവാന്മാർക്ക് ഇനി ലോകോത്തര നിലവാരമുള്ള ആധുനിക ഹെൽമറ്റുകൾ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാർക്ക് ലോകോത്തര നിലവാരമുള്ള ആധുനിക ഹെൽമറ്റുകൾ ലഭിക്കാൻ പോകുന്നു. ഉത്തർപ്രദേശിലെ കാൺപൂർ ആസ്ഥാനമായുള്ള എം.കെ.യു ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് സൈനികർക്കുള്ള അത്യാധുനിക ഹെൽമറ്റുകൾ നിർമിച്ച് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെൽമറ്റുകളും നിർമിക്കുന്നതിന് ആഗോള പ്രശസ്തി ആർജിച്ച കന്പനിയാണ് എം.കെ.യു. സൈന്യത്തിനുള്ള ഹെൽമറ്റുകൾ മൂന്ന് വർഷത്തിനുള്ളിൽ സേനയ്ക്ക് ലഭ്യമാകും. ആശയ വിനിമയ സംവിധാനങ്ങളും മറ്റും ഘടിപ്പിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ ഹെൽമറ്റ്. ഹ്രസ്വദൂരത്ത് നിന്ന് ഉതിർക്കുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാനും ഹെൽമറ്റിന് ശേഷിയുണ്ടാവും. 1.58 ലക്ഷം ഹെൽമറ്റുകൾ നിർമിച്ച് നൽകുന്നതിന് കന്പനിയുമായി 180 കോടി രൂപയുടെ കരാറാണ് സൈന്യം ഒപ്പിട്ടിരിക്കുന്നത്. ഹെൽമറ്റുകളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു.

Comments are closed, but trackbacks and pingbacks are open.