ജറുസലേം വിവാദം : ട്രംപിനെതിരേ പ്രതിഷേധവുമായി മലേഷ്യന്‍ മുസ്ലിംങ്ങള്‍ രംഗത്ത്
കുലാലംപുര്‍: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ കുലാലംപൂരിലെ യു.എസ് എംബസിക്കു മുന്നില്‍ മലേഷ്യന്‍ മുസ്ലിംകളുടെ പ്രതിഷേധം.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം കായിക മന്ത്രി ഹെയ്റി ജമാലുദീന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു പ്രതിഷേധം. പലസ്തീനെ മോചിപ്പിക്കുക, പലസ്തീന്റെ തലസ്ഥാനം ജറുസലേം എന്നിങ്ങനെ എഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം.ട്രംപിന്റേത് നിയമവിരുദ്ധമായ പ്രഖ്യാപനമാണെന്ന് ട്രംപ് ജറുസലേമില്‍ കാലുകുത്തരുതെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഹെയ്റി പറഞ്ഞു.