EBM News Malayalam

ജനങ്ങളുടെ വയറ്റത്തടിച്ച് വിലക്കയറ്റം : വിപണി പൊള്ളുന്നു

ഉള്ളി 165 രൂപ, തക്കാളി 75 രൂപ. ചാക്കി​​െന്‍റയും പെട്ടിയുടെയും വിലയല്ല. ഒരു കിലോയുടെ വിലയാണ്​. ഉപ്പ്​ മുതല്‍ കര്‍പ്പൂരം വരെ സകല സാധനങ്ങള്‍ക്കും വിപണിയില്‍ തൊട്ടാല്‍പൊള്ളുന്ന വിലയാണെന്ന്​ സാക്ഷ്യപ്പെടുത്തുന്നത്​ മറ്റാരുമല്ല, കേന്ദ്ര സ്​ഥിതിവിവര വകുപ്പാണ്​. പെട്രോള്‍ വില വര്‍ധനവ്​ മുതല്‍ അമേരിക്കന്‍ നയംവരെയുള്ള കാരണങ്ങളാല്‍ ഉപഭോക്​തൃ വിലസൂചിക കഴിഞ്ഞ നാലുമാസംകൊണ്ട്​ കുത്തനെ ഉയര്‍ന്നതായാണ്​ സ്​റ്റാറ്റിസ്​റ്റിക്​സ്​ ആന്‍ഡ്​​ പ്രോഗ്രാം ഇംപ്ലിമെ​േന്‍റഷന്‍ മന്ത്രാലയം വിശദീകരിക്കുന്നത്​.
ജൂണില്‍ 1.46 ശതമാനം ആയിരുന്ന ഉപഭോക്​തൃ വിലസൂചിക​ സെപ്റ്റംബറില്‍ 3.28 ശതമാനമായും ഒക്​ടോബറില്‍ 3.58 ​ശതമാനമായുമാണ്​ ഉയര്‍ന്നത്​. ഭക്ഷ്യ^പാനീയങ്ങളുടെ വില നിലവാരമാണ്​ കുത്തനെ ഉയര്‍ന്നത്​. വിശേഷിച്ച്‌​ പച്ചക്കറി ഇനങ്ങള്‍ക്ക്​. പച്ചക്കറി ഇനങ്ങളുടെ വില വര്‍ധനവിന്​ പതിവുപോലെ മഴയെയാണ്​ കുറ്റം ചാര്‍ത്തുന്നത്​. ദക്ഷിണേന്ത്യന്‍ സംസ്​ഥാനങ്ങളില്‍ വിളവെടുപ്പ്​കാലത്ത്​ കനത്ത മഴ പെയ്​തതിനാല്‍ ഉള്ളിയും തക്കാളിയുമടക്കം നശിച്ചുപോയെന്നും അതുവഴിയുള്ള ക്ഷാമമാണ്​ വിലവര്‍ധനവിന്​ കാരണമെന്നുമാണ്​ വിശദീകരണം. സെപ്​റ്റംബര്‍, ഒക്​ടോബര്‍ മാസങ്ങളിലായി പച്ചക്കറി വിലയില്‍ ഇരട്ടിയിലേറെയാണ്​ വര്‍ധനവെന്നും ഉപഭോക്​തൃ വിലസൂചികയുടെ വിശദാംശങ്ങളില്‍ വ്യക്​തമാക്കുന്നു.
അരിയും ഗോതമ്ബുമടക്കം ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയവയുടെ വില വര്‍ധനവിന്​ കാരണമായിരിക്കുന്നത്​ അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും. അന്താരാഷ്​ട്ര തലത്തില്‍തന്നെ കഴിഞ്ഞ മൂന്നുമാസമായി ഇന്ധനവില ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്​. കഴിഞ്ഞ ഒന്നരവര്‍ഷമായി ബാരലിന്​ 50^55 ഡോളര്‍ എന്ന നിലയില്‍ തുടര്‍ന്നിരുന്ന ക്ര​ൂഡോയില്‍ വില കഴ​ിഞ്ഞമാസങ്ങളില്‍ ബാരലിന്​ 64 ഡോളര്‍ എന്ന നിലയിലേക്ക്​ ഉയര്‍ന്നു.
ഇതോടൊപ്പം, ദേശീയ തലത്തില്‍ ദിനന്തോറും പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നുമുണ്ട്​. ഇതോടെ ചരക്ക്​ കടത്ത്​ കൂലിയിലുണ്ടായ കുതിച്ചുകയറ്റമാണ്​ ഇൗ വസ്​തുക്കളുടെ വില വര്‍ധനവിന്​ കാരണമായി വിശദീകരിക്കുന്നത്​. ഇതേ​ാടൊപ്പം, കൊറിയന്‍ പ്രശ്​നത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ട്രംപ്​ ഉയര്‍ത്തുന്ന യുദ്ധഭീഷണി അന്താരാഷ്​ട്ര തലത്തില്‍തന്നെ വില വര്‍ധനവിന്​ കാരണമാകുന്നുമുണ്ട്​. ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളു​െട വില വര്‍ധനവിന്​ ഇതാണ്​ മുഖ്യ കാരണമായി വിശദീകരിക്കുന്നത്​.

Leave A Reply

Your email address will not be published.