EBM News Malayalam

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

റയിൽവേ മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 2 (ശമ്പളം: 19900 രൂപ), 5 (ശമ്പളം: 29200 രൂപ) വിഭാഗങ്ങളിലായി ആകെ 10 ഒഴിവുകളാണുള്ളത്. അത്ലറ്റിക്സ്, ബോഡി ബിൽഡിംഗ്, കബഡ്, വോളിബോൾ, പവർലിഫ്ടിംഗ്, ബാസ്ക്കറ്റ്ബോൾ, എന്നിവയിൽ നിശ്ചിതയോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.

തസ്തിക, യോഗ്യത:
സീനിയർ ക്ലാർക്ക് – ബിരുദം
ജൂനിയർ ക്ലാർക്ക് – 12ാം ക്ലാസ് തത്തുല്യം
ടെക്നീഷ്യൻ ഗ്രേഡ് ITI അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐ.ടി.ഐ ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിങ് അറിഞ്ഞിരിക്കണം.

ലെവൽ 5 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അത്ലറ്റിക്സ്, പവർലി്ര്രഫിംഗ് എന്നിവയിലൊന്നിൽ സീനിയർ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ഒളിമ്പിക്സിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ വേൾഡ് കപ്പ് (ജൂനിയർ/ സീനിയർ വിഭാഗം) വേൾഡ് ചാമ്പ്യൻഷിപ്പ് (ജൂനിയർ/ സീനിയർ വിഭാഗം), ഏഷ്യൻ ഗെയിംസ് (സീനിയർ വിഭാഗം) കോമൺവെൽത്ത് ഗെയിംസ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ കുറഞ്ഞത് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കണം.

ലെവൽ 2 തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മുകളിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഐറ്റത്തിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് വേൾഡ് കപ്പ് (ജൂനിയർ/സീനിയർ വിഭാഗം), വേൾഡ് ചാമ്പ്യൻഷിപ്പ് (ജൂനിയർ/ സീനിയർ വിഭാഗം), ഏഷ്യൻ ഗെയിംസ് (സീനിയർ വിഭാഗം) കോമൺവെൽത്ത് ഗെയിംസ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ് (ജൂനിയർ/സീനിയർ വിഭാഗം) ഏഷ്യൻ ചാമ്പ്യൻഷിപ്പ്(ജൂനിയർ/സീനിയർ വിഭാഗം), സാഫ് ഗെയിംസ് (സീനിയർ വിഭാഗം), യു.എസ്.ഐ.സി (വേൾഡ് റെയിൽവേസ്), ചാമ്പ്യൻഷിപ്പ് (സീനിയർ വിഭാഗം) എന്നിവയിലൊന്നിൽ മൂന്നാം സ്ഥാനം നേടിയിരിക്കണം. അല്ലെങ്കിൽ ദേശീയ സീനിയർ/യൂത്ത്/ജൂനിയർ ചാമ്പ്യൻഷിപ്പിൽ 3ാം സ്ഥാനം അല്ലെങ്കിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരിക്കണം. 2014 ഏപ്രിൽ 4ന് ശേഷമുള്ള നേട്ടങ്ങൾ മാത്രമാണ് പരിഗണിക്കുക.

അപേക്ഷിക്കേണ്ട വിധം: w​w​w.​i​c​f.​i​n​d​i​a​n​r​a​i​l​w​a​y​s.​g​o​v.​in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷയുടെ മാതൃക ലഭ്യമാണ്. കവറിനു മുകളിൽ A​p​p​l​i​c​a​t​i​on f​or S​p​o​r​ts R​e​c​r​u​i​t​m​e​nt (​O​p​en A​d​v​e​r​t​i​s​e​m​e​n​t) എന്ന് രേഖപ്പെടുത്തണം. വിലാസം: A​S​S​I​S​T​A​NT P​E​R​S​O​N​AL O​F​F​I​C​E​R​/I​N​T​E​G​R​AL C​O​A​CH F​A​C​T​O​RYC​H​E​N​N​AI – 600038 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13.

Comments are closed, but trackbacks and pingbacks are open.