ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍
ലണ്ടന്‍: യുവേഫ ചാമ്ബ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍. ചെല്‍സിയും ബാഴ്സലോണയും റയല്‍ മാഡ്രിഡും പി എസ് ജിയും നേര്‍ക്കുനേര്‍ വരുന്നതാണ് ശ്രദ്ധേയം. മൂന്നാമത്തെ സൂപ്പര്‍ ഫൈറ്റ് യുവെന്റസും ടോട്ടനം ഹോസ്പറും തമ്മിലുള്ളതാണ്.
ഇത്തവണ റെക്കോര്‍ഡ് സൃഷ്്ടിച്ചു കൊണ്ട് അഞ്ച് ഇംഗ്ലീഷ് ക്ലബ്ബുകളാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ടോട്ടനം ഹോസ്പര്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നിങ്ങനെയാണ് പ്രീക്വാര്‍ട്ടറിലെത്തിയ ഇംഗ്ലീഷ് ക്ലബ്ബുകള്‍.
ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസാണ്് ടോട്ടനം ഹോസ്പറിന്റെ എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിര്‍ടീം സ്വിറ്റസര്‍ലന്‍ഡ് ക്ലബ്ബ് എഫ് സി ബാസല്‍.
ലിവര്‍പൂള്‍ പോര്‍ച്ചുഗല്‍ ടീം എഫ് സി പോര്‍ട്ടോയെ നേരിടുമ്ബോള്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരാളി. ചെല്‍സിക്ക് കരുത്തരായ ബാഴ്സലോണയും.
റയല്‍ മാഡ്രിഡും പി എസ് ജിയും ഏറ്റുമുട്ടുമ്ബോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ-നെയ്മര്‍ പോരാട്ടമായി അത് മാറും. ഷാക്തര്‍ ഡോനെസ്ക്-റോമ, ബയേണ്‍ മ്യൂണിക്-ബെസിക്താസ് എന്നിങ്ങനെയാണ് മറ്റ് പ്രീക്വാര്‍ട്ടര്‍ ഫിക്ചര്‍. ഫെബ്രുവരി പതിമൂന്നിന് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദം ആരംഭിക്കും.