EBM News Malayalam

ചത്തീസ്ഗഡ് ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ, ലൈബ്രേറിയൻ തസ്തികളിലേക്ക് 132 ഒഴിവുകള്‍

ചത്തീസ്ഗഡ് ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ, അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ തുടങ്ങി വിവിധ തസ്തികയിലെ 132 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 നു മുൻപായി അപേക്ഷിക്കുക. സ്റ്റെനോഗ്രാഫർ 41, അസിസ്റ്റന്റ് ഗ്രേഡ് നമ്പർ 3 81, അസി. ലൈബ്രേറിയൻ 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത:
സ്റ്റെനോഗ്രാഫർ, അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. അംഗീകൃത ഐ. ടി. ഐയിൽ നിന്ന് കമ്പ്യൂട്ടറിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഷോർട്ട് ഹാൻഡും ടൈപ്പ് റൈട്ടിംഗ് അറിഞ്ഞിരിക്കണം. സ്റ്റെനോഗ്രാഫർക്ക് മിനിട്ടിൽ 80 വാക്കുകളുടെയും അസിസ്റ്റന്റിന് മിനിട്ടിൽ 30 വാക്കും ടൈപ്പിംഗ് സ്പീഡ്.

അസി. ലൈബ്രേറിയൻ
ലൈബ്രറി സയൻസിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമാണ് യോഗ്യത. യോഗ്യരായവർ പ്രസ്തുത അപേക്ഷാ ഫോറവും പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം റജിസ്ട്രാർ ജനറൽ, ചത്തീസ്ഗഡ് ഹൈക്കോടതി, ബോദ്രി, ബിലാസ് പൂർ എന്ന വിലാസത്തിൽ അയക്കണം.

Comments are closed, but trackbacks and pingbacks are open.