EBM News Malayalam

ഗ്രാമീണ വേഷത്തില്‍ ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ സംവിധായകൻ മാർത്താണ്ഡനുമായി ഒന്നിക്കുന്നു. പാവാട എന്ന പൃഥ്വി ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാന ചെയ്യുന്ന ചിത്രത്തിൽ ഒരു ഗ്രാമീണ വേഷമാണ് ഫഹദിന്. ചിത്രത്തിലെ ഫഹദിന്‍റെ കഥാപാത്രം താരത്തിനായി തന്നെ സൃഷ്ടിച്ചതാണെന്ന് ജിജോ പറയുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജോജി തോമസാണ്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ഹാസ്യം നിറഞ്ഞ ഒരു പക്കാ എന്റർടെയ്നറാണ് ചിത്രം. മറ്ര് കഥാപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. വീക്ക് എൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.